
തൂക്കുപാലം : നെടുംങ്കണ്ടത്തെ പ്രമുഖ മലഞ്ചരക്ക് വ്യാപാരിയായിരുന്ന തോവാളപടി ഇലന്തൂർ വിട്ടിൽ ഇ എം മാത്യു (കുഞ്ഞുമോൻ-58) വിനെ രാമക്കൽമേട്ട് റോഡ് സൈഡിലെ ഓടയിൽ മരിച്ചനിലയിൽ കണ്ടെത്തി.വ്യാഴാഴ്ച രാത്രിയിൽ ഒമ്പുതുമണിയോടെ കടയടച്ചു സ്വന്തം കാറിൽ തോവാളപ്പടിയിലുള്ളവീട്ടിലേക്ക് പോയിരുന്നു. വിജയമാതാസ്‌കുൾ പരിസരത്ത് റോഡുസൈഡിലെ ഓടയിൽ തലകീഴായി മരിച്ചുകിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽതെട്ടത്. .വഴിയരുകിൽ ലൈറ്റിട്ട ഒരുവാഹനം നിർത്തിയിട്ടിരിക്കുന്നത് കണ്ടതിനാലാണ് ജനം പരിസരത്ത് തിരച്ചിൽ നടത്തിയത്. സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് നെടുങ്കണ്ടം സെന്റ്‌സബാസ്റ്റാൻസ് പളളി സെമിത്തേരിയിൽനടത്തും. ഭാര്യ:ഷാന്റിമാത്യു നെടുംകണ്ടം പുരയിടത്തിൽ കുടുംബം.മക്കൾ:ഡോ.നിതിൻമാത്യു, ഡോ.ജിതിൻമാത്യു.മരുമകൾ: ഡോ.മരിയജോർജ് മലയാറ്റൂർപാലാട്ടിൽ കുടുംബാംഗം.