നെടുങ്കണ്ടം: എസ്.എൻ.ഡി.പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയന്റെ ആഭിമുഖ്യത്തിൽ സഹ്യാദ്രിനാഥസന്നിധിയിൽ നടത്തി വരുന്ന മാസ ചതയപ്രാർഥന ഉടുമ്പൻചോല ശാഖയുടെ നേതൃത്വത്തിൽ കന്നി നടത്തി. യൂണിയൻ പ്രസിഡന്റ് സജി പറമ്പത്തിന്റേയും യൂണിയൻ കൗൺസിലർമാരായ സി എം ബാബു, മധു കമലാലയം, ജയൻ കല്ലാർ എന്നിവരുടെ നേതൃത്വത്തിൽ ഉമാമഹേശ്വര ക്ഷേത്രം മേൽശാന്തി രജീഷ് ശാന്തിയുടെ കാർമ്മികത്വത്തിൽ നടന്നു. ശാഖ പ്രസിഡന്റ് സജി തോമ്പിൽ, വൈസ് പ്രസിഡന്റ് സനു കുമാർ, സെക്രട്ടറി കെ. ഡി സുരേഷ്, യൂണിയൻ കമ്മിറ്റി അംഗം മുരളീധരൻ, മറ്റു മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങൾ, യൂണിയൻ യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി ശ്രീ അജീഷ് കല്ലാർ, ജോയിൻ സെക്രട്ടറി നിജുമോൻ, യൂണിയന്റെയും ശാഖയുടെയും പോഷക സംഘടനയുടെടെയും നേതാക്കൾ, കുമാരി കുമാര സംഘംപ്രവർത്തകരും പങ്കെടുത്തു