പീരുമേട്: അറ്റകുറ്റപ്പണികൾ നടത്താതെ വലിയ കുഴികൾ രൂപപ്പെട്ടത് തകർന്ന് ഗതാഗത യോഗ്യമല്ലാതായ റോഡ് പൊതുമരാമത്ത് വകുപ്പ് കൈയ്യൊഴിഞ്ഞു, ഒടുവിൽ ആശ്വാസമായി എം. എൽ. എ യുടെ ആസ്ഥി വികസന ഫണ്ടിൽനിന്നും അരക്കോടി അനുവദിച്ചു.പത്തു വർഷത്തിനു മുമ്പ് പി എം ജി എസ് വൈ പദ്ധതിയിൽ ഉൾപ്പെടുത്തിയതാണ് വണ്ടിപ്പെരിയാർ തേങ്ങാക്കൽ റോഡ്. തോട്ടം തൊഴിലാളികൾ ഏറെ ആശ്രയിക്കുന്ന റോഡ് 2016 ൽ കിഫ്ബി പദ്ധതിയിലുൾപ്പെടുത്തിയതോൾ ഹൈടെക് റോഡാക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. അതും പ്രാവർത്തികമായില്ല. 17 കിലോമീറ്റർ വരുന്ന വണ്ടിപ്പെരിയാർ തേങ്ങാക്കൽ റോഡ് റോഡ് പിഡബ്ല്യുഡി ഏറ്റെടുത്തു ഗതാഗതയോഗ്യമാക്കിത്തരണമെന്ന് കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ നിയമസഭാ സബ്മിഷനിലൂടെ വാഴൂർ സോമൻ ഉന്നയിച്ചിട്ടും നടപടിയായില്ല. ആയിരക്കണക്കിന് തോട്ടം തൊഴിലാളികളുടെ പ്രധാനപ്പെട്ട സഞ്ചാരമാർഗ്ഗമായ ഈറോഡ് ഗതാഗത യോഗ്യമാക്കാൻ ആദ്യഘട്ടമെന്ന നിലയിൽ 50 ലക്ഷം രൂപ ആസ്തി വികസന ഫണ്ടിൽ നിന്നും നൽകിയതായി ന് വാഴൂർ സോമൻ എംഎൽഎ അറിയിച്ചു. 2021 -22 വർഷത്തേക്കുള്ള എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും ഈ റോഡിന് നേരത്തെ 15 ലക്ഷം രൂപയും അനുവദിച്ചിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി 2023 മാർച്ച് മാസത്തിന് മുമ്പ് തന്നെ പണി പൂർത്തിയാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.

സർക്കാരിനോട് അഭ്യർത്ഥിച്ച് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയ റോഡ് ബി.എം. ആന്റ് ബി.സി. നിലവാരത്തിൽ നിർമ്മിക്കുവാൻ വേണ്ട നടപടിളുമായി മുന്നോട്ടു പോവുകയാണ്

വാഴൂർ സോമൻഎം.എൽ. എ