തൊടുപുഴ :കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ ജില്ലയിൽ നടപ്പിലാക്കുന്ന
ന്യൂ ഇൻഡ്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി സാക്ഷരതാ പഠിതാക്കളെ കണ്ടെത്താനുള്ള ജനകീയ സർവ്വേക്ക് തുടക്കമായി.12 ന് അവസാനിക്കും. പരിശീലനം ലഭിച്ച മുന്നൂറോളം ഇൻസ്ട്രക്ടർമാർക്കു പുറമെ
വിവിധ സർക്കാർ വകുപ്പുകളുടെ പ്രതിനിധികൾ, സാമൂഹ്യ സന്നദ്ധ സംഘടനകളുടെ പ്രതിനിധികൾ, അംഗനവാടി പ്രവർത്തകർ, ആശ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, എസ് സി, എസ്ടി പ്രമോട്ടർമാർ
എന്നിവരാണ് സർവ്വേ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത്.കാന്തല്ലൂർ, മറയൂർ, മൂന്നാർ,ദേവികുളം, ചിന്നക്കനാൽ, അടിമാലി, കുമിളി, ഏലപ്പാറ പഞ്ചായത്തുകളിലാണ് പദ്ധതി പ്രവർത്തനങ്ങൾ നടക്കുന്നത്.കാന്തല്ലൂർ 1000, മറയൂർ 1000, മൂന്നാർ 1000,ദേവികുളം 500, ചിന്നക്കനാൽ 1000, അടിമാലി 500, കുമിളി 500, ഏലപ്പാറ 500 വീതം നിരക്ഷരരെ കണ്ടെത്താനാകുമെന്നാണ് കണക്കാക്കുന്നത്.ജില്ലയിലെ 5000 നിരക്ഷരരെ കൂടി സാക്ഷരരാക്കാൻ ഉദ്ദേശിച്ചാണ് പുതിയ പദ്ധതി. അഞ്ച് വർഷമാണ് പദ്ധതി കാലാവധി. ഈ വർഷം 5000പേരെയാണ് പദ്ധതിയുടെ ഭാഗമാക്കുന്നത്.