കട്ടപ്പന: വൈദിക യോഗം മലനാട് യൂണിയൻ ഉദ്ഘാടനവും ഭരണ സമതി തിരഞ്ഞെടുപ്പും നടന്നു. വൈദിക യോഗം സംസ്ഥാന പ്രസിഡന്റ് വൈക്കം ബെന്നി ശാന്തി അദ്ധ്യക്ഷത വഹിച്ച യോഗം എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്തു. അംഗങ്ങൾക്കുള്ള ഐ.ഡി കാർഡ് വിതരണം യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ നിർവഹിച്ചു. അംഗത്വ സർട്ടിഫിക്കറ്റ് യൂണിയൻ വൈസ് പ്രസിഡന്റ് വിധു എ. സോമൻ വിതരണം ചെയ്തു. അഡ്വ. പി.ആർ. മുരളീധരൻ സംഘടനാ സന്ദേശം നൽകി. അഖിൽ ശാന്തി കടുത്തുരുത്തി,​ വനിതാ സംഘം പ്രസിഡന്റ് സി.കെ. വത്സ,​ യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് കെ.പി. ബിനീഷ്,​ സൈബർ സേനാ സെക്രട്ടറി അരുൺ കട്ടപ്പന എന്നിവർ സംസാരിച്ചു. സെക്രട്ടറി സോജു ശാന്തി കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. സുരേഷ് ശ്രീധരൻ തന്ത്രി സ്വാഗതവും സുബീഷ് ശാന്തി നന്ദിയും പറഞ്ഞു. ഭാരവാഹികളായി സുരേഷ് ശ്രീധരൻ തന്ത്രി (രക്ഷാധികാരി)​,​ സോജു ശാന്തി (പ്രസിഡന്റ്),​​ നിശാന്ത് ശാന്തി (സെക്രട്ടറി),​​ അനീഷ് ശാന്തി ​കൊച്ചുതോവാള (വൈസ് പ്രസിഡന്റ്),​ സുബീഷ് ശാന്തി (ജോയിന്റ് സെക്രട്ടറി)​,​ മോഹനൻ ശാന്തി,​ ഷാൽ ശാന്തി, സജീവ് ശാന്തി, പ്രദീഷ് ശാന്തി, വിജേഷ് ശാന്തി, അഖിൽ ശാന്തി, പ്രമോദ് ശാന്തി, വിനോദ് ശാന്തി, സുരേഷ് ശാന്തി തേങ്ങാക്കൽ (കമ്മിറ്റി അംഗങ്ങൾ) ​എന്നിവരെ തിരഞ്ഞെടുത്തു.