തൊടുപുഴ : കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മണക്കാട് യൂണിറ്റ് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ലോക വയോജന ദിനം ആചരിച്ചു. എൽ. ശ്രീദേവി അദ്ധ്യക്ഷത വഹിച്ചു. ചിരി ഒരു മരുന്ന് എന്ന വിഷയത്തിൽ വി.എസ്. ബാലകൃഷ്ണപിള്ള പ്രഭാഷണം നടത്തി. കെ.ജി. ശശി, ത്രേസ്യാ സെബാസ്റ്റ്യൻ, സി.കെ ദാമോദരൻ, എസ്. ശ്രീകല, എൻ. ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.
താത്കാലിക ഒഴിവ്
കുളമാവ്: ഐ.എച്ച്.ഇ.പി ഗവ. ഹൈസ്കൂളിൽ എച്ച്.എസ്.ടി (മലയാളം) താത്കാലിക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി 10ന് രാവിലെ 11ന് സ്കൂളിൽ ഇന്റർവ്യൂവിന് ഹാജരാകണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.
സെലക്ഷൻ ട്രയൽസ് ഇന്ന്
തൊടുപുഴ: ഈ മാസം തൃശൂരിൽ നടക്കുന്ന സംസ്ഥാന അന്തർജില്ലാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ഇടുക്കി ജില്ലാ സീനിയർ ടീമിലേക്കുള്ള കളിക്കാരെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി ഇന്ന് രാവിലെ ഒമ്പതിന് തൊടുപുഴ വെങ്ങല്ലൂർ സോക്കർ സ്കൂൾ ഗ്രൗണ്ടിൽ സെലക്ഷൻ ട്രയൽസ് നടത്തും. ഇടുക്കി ജില്ലയിലുള്ള രജിസ്ട്രേഡ് ക്ളബ്ബുകളിൽ അംഗങ്ങളായ കളിക്കാർ കൃത്യസമയത്ത് എത്തിച്ചേരണമെന്ന് സെക്രട്ടറി ജോസ് പുളിയ്ക്കൽ അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
തൊടുപുഴ: ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ജില്ലാ മാനസീകാരോഗ്യ പരിപാടിയിലേക്ക് ജില്ലയിൽ ഫീൽഡ് ക്ളിനിക്കുകൾ നടത്താൻ കരാർ അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസർ തസ്കികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.ബി.ബി.എസ് ബുരുധമാണ് അടിസ്ഥാന യോഗ്യത. സൈക്യാട്രിയിൽ മുൻപരിചയം ഉള്ളവർക്ക് മുൻഗണന. മാസശമ്പളം 57525 രൂപ. പ്രായം 40 കവിയരുത്. അപേക്ഷയോടൊപ്പം യോഗ്യത, വയസ്, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം നോഡൽ ഓഫീസർ, ജില്ലാ മാനസികാരോഗ്യ പരിപാടി ഇടുക്കി, ജില്ലാ ആശുപത്രി തൊടുപുഴ, 685585 എന്ന വിലാസത്തിൽ 12 ന് മുമ്പായി അപേക്ഷിക്കണമെന്ന് നോഡൽ ഓഫീസർ അറിയിച്ചു.