മുട്ടം: സെന്റർ ഫോർ പ്രൊഫഷണൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിന് കീഴിൽ തൊടുപുഴ മുട്ടത്ത് പ്രവർത്തിക്കുന്ന യൂണിവേഴ്‌സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ രണ്ടാം വർഷ ബി. ടെക് പ്രവേശനത്തിനായി ഒഴിവുള്ള മെറിറ്റ് സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. ലെറ്റ് റാങ്ക് അടിസ്ഥാനത്തിൽ നടത്തപ്പെടുന്ന സ്‌പോട്ട് അഡ്മിഷൻ പ്രോസസിലൂടെ പ്രവേശനം നേടാൻ താത്പര്യമുള്ള വിദ്യാർത്ഥികൾ ബന്ധപ്പെടുക. ഫോൺ: 9497324091, 9995802339.