
ചെറുതോണി : വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഇരുപത്തിയാറ് വർഷം മുമ്പ് ഒരുമിച്ച് പഠിച്ചവർ ഒത്തുചേർന്നു. 95- 96 എസ്എസ്എൽസി ബാച്ചിലെ നാല് ഡിവിഷനുകളിൽ നിന്നുള്ള 117 വിദ്യാർത്ഥികളും 18 അദ്ധ്യാപകരും ആണ് വീണ്ടും ഒരുമിച്ചു കൂടിയത് . എന്റെ വിദ്യാലയ മുറ്റത്ത് എന്നപേരിൽ സംഘടിപ്പിച്ചയോഗം മന്ത്രിറോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
അധ്യാപകരെ ആദരിക്കുകയും,അനുഭവങ്ങൾ പങ്കുവയ്ക്കുകയും, കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. പഴയ വിദ്യാർത്ഥികൾചേർന്ന് ഒന്നരലക്ഷം രൂപമുടക്കി സ്‌കൂളിന്റെ നടപ്പാലത്തിന് റൂഫിംഗും , കവാടബോർഡും നിർമ്മിച്ചു നൽകി.
സംഘാടകസമിതിയുടെ ജനറൽ കൺവീനർ ഷിജോ തടത്തിൽ അദ്ധ്യക്ഷത വഹിച്ചയോഗത്തിൽ 1996 ലെ ഹെഡ്മാസ്റ്റർ എ. ഒ. അഗസ്റ്റിൻ, സ്‌കൂൾ അസിസ്റ്റന്റ് മാനേജർ ഫാ.ജോസഫ് ഉമ്മിക്കുന്നേൽ, സ്‌കൂൾ ഹെഡ്മാസ്റ്റർ സിബി കെ .എസ്, രാജേഷ് കെ പി , എൽദോജോസ് , പി എൽ ഷാനവാസ്, ലിജോബേബി, നൗഫൽ, ഷിജി പൈലി, രഞ്ജിനി ബിജു , ലിറ്റി,മേരി സരിത , ലിഷ ബിനോയി എന്നിവർ പ്രസംഗിച്ചു.