 
പീരുമേട്:പരുന്തുംപാറയുടെ സൗന്ദര്യം ആസ്വദിക്കാൻ എത്തുന്ന വിനോദസഞ്ചാരികൾക്ക് ഇനി മുതൽ അശ്വാരൂഢ വാഹനം റെഡി. പത്തനംതിട്ട സ്വദേശി മുഹമ്മദ് സലീമിന്റെ സിംബായും സിബ്രുവും അതിനായി റെഡി .
പരുന്തുംപാറയുടെ കുന്നിൽ ചെരുവുകളിൽ സഞ്ചാരികൾ ക്ക്
ഇളം കാറ്റും ,കോടമഞ്ഞും ആവോളം ആസ്വദിക്കുന്നതാടൊപ്പം മനസ് കുളിർപ്പിച്ച് സഞ്ചരിക്കാനും അശ്വാരൂഢ വാഹനം പരുന്തുംപാറയിൽ ഇനി എപ്പോഴും തയ്യാർ . കുട്ടികൾ മാത്രമല്ല മുതിർന്നവരും ഏറെ ആവേശത്തോടെയാണ് കുതിരസവാരിയെ സ്വീരിക്കുന്നത്. . കുതിരസവാരിയുടെ പുതുമയുള്ള അനുഭവം സമ്മാനിക്കുകയാണ് മുഹമ്മദ് സലിം. പാലക്കാട്ട് നിന്നാണ് കുതിരകളെ വാങ്ങിയത് . ഏതാനും മാസമായിപരുന്തും പാറയിൽ കുതിരകൾഎത്തിയിട്ട്.