നെടുങ്കകണ്ടം : ബ്ലോക്ക് പഞ്ചായത്തിന്റെയും ഉടുമ്പഞ്ചോല താലൂക്ക് വ്യവസായ ഓഫിസിന്റെയും സംയുക്തഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സരംഭകത്വ ബോധവത്കരണ പരിപാടി നാളെ രാവിലെ 10.30 ന് നെടുങ്കകണ്ടം കമ്മ്യൂണിറ്റി ഹാളിൽ നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ടി കുഞ്ഞ് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് റാണി തോമസ് അദ്ധ്യക്ഷത വഹിക്കും. വ്യവസായ വകുപ്പിന്റെ വിവിധ പദ്ധതികളെക്കുറിച്ചും ക്ഷീര മേഖലയിലെ സാദ്ധ്യതകളെക്കുറിച്ചും ബാങ്ക് ലോണിന്റെ നടപടിക്രമങ്ങളെക്കുറിച്ചും സംരംഭക പരിശീലനം സംബന്ധിച്ചും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ക്ലാസുകൾ നയിക്കും. ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വ്യക്തികൾക്കോ ഗ്രൂപ്പുകൾക്കോ സബ്‌സീഡിയോടുകൂടി സംരംഭങ്ങൾ ആരംഭിക്കുന്നതിനു ഉടുമ്പഞ്ചോല താലൂക് വ്യവസായ ഓഫീസുമായോ ബ്ലോക്ക് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന സംരംഭകത്വ ഹെല്പ് ഡെസ്‌ക്കുമായോ ബന്ധപ്പെടാവുന്നതാണ്. രജിസ്‌ട്രേഷന് ബന്ധപ്പെടേണ്ട നമ്പർ : 8075817625