പൂമാല: എസ്. എൻ. ഡി. പി യോഗം 3091 നമ്പർ പൂമാല ശാഖായോഗത്തിന്റെ നേതൃത്വത്തിൽ അഞ്ച് കുടുംബയോഗങ്ങളുടെ ഉദ്ഘാടനം നടന്നു.
കൂവക്കണ്ടം സാബു വാഴപ്പള്ളിൽ കുടുംബത്തിൽ ആർ ശങ്കർ കുടംബയോഗം ശാഖാ പ്രസിഡന്റ് അനിൽ രാഘവന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ യൂണിയൻ അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം കെ.കെ. മനോജ് ഉദ്ഘാടനം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് വൽസമ്മ പ്രഭാകരൻ, സെക്രടട്ടറി അജയ് രമണൻ എന്നിവർ പ്രസംഗിച്ചു. ആർ ശങ്കർ കുടുംബയോഗം ചെർമാനായി .രാജേന്ദ്രൻ ശ്രീവിലാസത്തേയും കൺവീനറായി സലീല സോമൻ ചെങ്ങാങ്കലിനേയും തിരഞ്ഞെടുത്തു.