വണ്ണപ്പുറം: സ്‌കൂട്ടർ യാത്രികരെ ഇടിച്ചു തെറിപ്പിച്ച സ്‌കോർപ്പിയോ വാഹനം നിറുത്താതെ പോയി. അപകടത്തിൽ വണ്ണപ്പുറം പുന്നപാറ വീട്ടിൽ
സൂരജ് സോമൻ (33), സനീപ് വി സതീശൻ (27) എന്നിവർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് 6.30ന് വണ്ണപ്പുറം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിന് മുന്നിലാണ് സംഭവം. സുഹൃത്തുക്കളായ ഇരുവരും വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. സനീപിന് കാലിന് സാരമായി പരിക്കേറ്റിട്ടുണ്ട്. വണ്ടി ഓടിച്ചിരുന്ന സൂരജിന് തുടയിലും പരിക്കേറ്റിട്ടുണ്ട്. പോത്താനിക്കാട് വഴി കോതമംഗലം ഭാഗത്തേക്ക് പോയ സ്‌കോർപ്പിയോ വാഹനമാണ് ഇടിച്ചതെന്ന് പരിക്കേറ്റവർ പറഞ്ഞു. പൊലീസ് ഇൻഫർമേഷൻ മറ്റ് സ്റ്റേഷനുകളിലേക്ക് പാസ് ചെയ്തിട്ടുണ്ട്. ഇടിച്ച വാഹനം കണ്ടെത്താനായിട്ടില്ല. പരിക്കേറ്റവരെ കാരിക്കോട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോയി.