തൊടുപുഴ: റബ്ബർ വിലയിടിവിനെതിരെ കേരളാ കോൺഗ്രസ് (എം) ഉടുമ്പന്നൂർ മണ്ഡലം കമ്മിറ്റി റബ്ബർഷീറ്റ് കത്തിച്ച് പ്രതിഷേധ യോഗം നടത്തി.
കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ നിലപാട് അവസാനിപ്പിക്കുക, റബ്ബർ ഇറക്കുമതി അവസാനിപ്പിക്കുക, റബ്ബറിന് സബ്‌സിഡി പുനഃസ്ഥാപിക്കുക, റബ്ബറിന്റെ താങ്ങുവില 200 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേരള കോൺഗ്രസ് (എം) പ്രവർത്തകർ ഉടുമ്പന്നൂരിൽ പ്രതിഷേധ യോഗം നടത്തിയത്. ഉടുമ്പന്നൂർ മണ്ഡലം പ്രസിഡന്റ് ജോർജ്ജ് അറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. കർഷക യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ജിജി വാളിയംപ്ലായ്ക്കൽ സ്വാഗതം പറഞ്ഞു. തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ ഉദ്ഘാടനം നിർവ്വഹിച്ചു. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം ജയകൃഷ്ണൻ പുതിയേടത്ത്, തൊടുപുഴ മണ്ഡലം കമ്മിറ്റി അംഗം ജരാർദ് തടത്തിൽ, ഉടുമ്പന്നൂർ മണ്ഡലം സെക്രട്ടറി ലംബൈ, മണ്ഡലം ഭാരവാഹികളായ ജിമ്മി തടത്തിൽ, ജോമി കാണക്കാലി, ബെന്നി കമുകുംപുഴ, ജോൺസൺ പള്ളിത്താഴം, ജോണി ചെക്ക്‌രപ്പിള്ളി, ബെന്നി അക്കാട്ട്, സുരേഷ് കുന്നുംപുറം, സന്തോഷ് പേരുകുന്നേൽ എന്നിവർ പ്രസംഗിച്ചു. ഉടുമ്പന്നൂർ മണ്ഡലം സെക്രട്ടറി അസീസ് പ്ലാത്തോട്ടം നന്ദി പറഞ്ഞു.