തൊടുപുഴ: സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്) സ്ഥാപക നേതാവ് ശിബ്ദാസ് ഘോഷിന്റെ ജന്മശതാബ്ദി ആചരണങ്ങളുടെ ഭാഗമായി പൂമാലയിൽ പാർട്ടി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ദ്വിദിന പഠനക്യാമ്പ് സമാപിച്ചു. ഉയർന്ന സംസ്‌കാരത്തിന്റെയും മൂല്യബോധത്തിന്റെയും അടിസ്ഥാനത്തിൽ ജനങ്ങൾക്ക് രാഷ്ട്രീയ വിദ്യാഭ്യാസം പകർന്നു നല്കിയ മാതൃകാ നേതാവായിരുന്നു ശിബ്ദാസ്‌ഘോഷ് എന്ന് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആർ. കുമാർ അഭിപ്രായപ്പെട്ടു.
കെ.എൽ. ഈപ്പച്ചൻ, സിബി സി. മാത്യു, പി.റ്റി. വർഗീസ്, നാരായണപിള്ള, പ്രഭ സിബി തുടങ്ങിയവർ രണ്ടാംദിവസത്തെ പഠനക്യാമ്പിന് നേതൃത്വം നല്കി.