camp

ഇടുക്കി: എൻസിസി കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റ് കോട്ടയം ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ കുളമാവ് ജവഹർ നവോദയ വിദ്യാലയത്തിൽ കേരള ട്രക്കിംഗ് ക്യാമ്പിന് തുടക്കമായി. 18 കേരള ബറ്റാലിയൻ എൻ സി സി മൂവാറ്റുപുഴയാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. സാഹസിക വളർത്തുക, ദേശീയോദ്ഗ്രഥ മനോഭാവം രൂപീകരിക്കുക, പരസ്പര സഹവർത്തിത്വം പരിശീലിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ കേഡറ്റുകളുടെ സമഗ്ര വികസനത്തിന് ഉതകുന്ന വ്യത്യസ്ത പരിശീലന പരിപാടികൾ ആണ് ദേശീയ ക്യാമ്പിന്റെ ഭാഗമായി ക്രമീകരിച്ചിരിക്കുന്നത്. കലാകായിക മത്സരങ്ങൾ, സാംസ്‌കാരിക പരിപാടികൾ,സ്റ്റഡി ക്ലാസുകൾ, പർവ്വതാരോഹണ പരിശീലനം, ഡിസാസ്റ്റർ മാനേജ്‌മെന്റ്, രക്ഷാപ്രവർത്തന പരിശീലനം, പഠനയാത്രകൾ എന്നിവയും കേഡറ്റുകൾക്കായി ക്രമീകരിച്ചിട്ടുണ്ട് കർണാടക,ഗോവ, മഹാരാഷ്ട്ര,ആന്ധ്ര പ്രദേശ്,തെലുങ്കാന, തമിഴ്‌നാട്, കേരളം, പോണ്ടിച്ചേരി, ആൻഡമാൻ നിക്കോബാർ ഐലൻഡ് എന്നീ പ്രദേശങ്ങളിൽ നിന്നായി 510 കേഡറ്റുകൾ,പട്ടാള ഉദ്യോഗസ്ഥർ, എൻസിസി ഓഫീസർമാർ, സിവിൽ സ്റ്റാഫ് തുടങ്ങിയവർ എട്ടു ദിവസം നീളുന്ന ക്യാമ്പിൽ പങ്കെടുക്കും.കോട്ടയം ഗ്രൂപ്പ് ഡെപ്യൂട്ടി കമാൻഡർ കേണൽ വികാസ് കട്ടോച്ച് ക്യാമ്പിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.18 കേരള ബറ്റാലിയൻ കമാൻഡിങ് ഓഫീസർ കേണൽ വിരേന്ദർ ദത്ത്വാലിയ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ കേണൽ ലാൻഡ് ഡി.റോഡ്രി ക്‌സ്, കേണൽ മനീന്ദർ സച്ചിദേവ്, ലെഫ്. കേണൽ ആശിഷ് രഹ്ന ന്യൂമാൻ കോളേജ് എൻസിസി ഓഫീസർ ക്യാപ്ടൻ പ്രജീഷ് സി മാത്യു, കുളമാവ് നവോദയ വിദ്യാലയം പ്രിൻസിപ്പൽ എസ്.ജെ.അണ്ണാച്ചേരി, എൻസിസി ഓഫീസർ ഡോ.സജീവ് കെ വാവച്ചൻ,ലെഫ്. ബേബി ഷിജാൻഷാ സുബൈദാർ മേജർ സുഖജിത് സിംഗ്, ജൂനിയർ സൂപ്രണ്ട് വിനു പി.ടി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും. ക്യാമ്പ് നാളെ സമാപിക്കും.