village
തപാൽ ദിനത്തിൽ പോസ്റ്റൽ ഡയറക്ടർ ജനറലിന് അയയ്ക്കുന്ന കത്തുമായി കുമാരമംഗലം ദ വില്ലേജ് ഇന്റർനാഷണൽ സ്‌കൂൾ വിദ്യാർത്ഥികൾ

തൊടുപുഴ: ലോക തപാൽ ദിനത്തോടനുബന്ധിച്ച് കുമാരമംഗലം ദ വില്ലേജ് ഇന്റർനാഷണൽ സ്‌കൂളിലെ കുട്ടികൾ ന്യൂഡൽഹിയിലെ പോസ്റ്റൽ സർവീസസ് ഡയറക്ടർ ജനറൽ അലോക് ശർമയ്ക്ക് സന്ദേശം നൽകി. എൽകെജി മുതൽ 12ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളാണ് ആശംസാ കാർഡുകൾ തയ്യാറാക്കിയത്. തപാൽ ദിനത്തെക്കുറിച്ചും കത്തുകളും പോസ്റ്റ് കാർഡുകളും എങ്ങനെ തയ്യാറാക്കാമെന്നും കുട്ടികൾക്ക് അറിവ് പകർന്നുനൽകുന്നതിനായി സ്‌കൂളിൽ ഇത്തരത്തിലുള്ള ഒരു പരിപാടി സംഘടിപ്പിച്ചു. സോഷ്യൽ മീഡിയയുടെയും ഇ-മെയിലുകളുടെയും ഇന്നത്തെ കാലത്ത് അക്ഷരങ്ങൾ എഴുതാൻ അവരുടെ സർഗ്ഗാത്മകത ഉപയോഗിച്ചു.