vathikudi
വാത്തിക്കുടി പഞ്ചായത്തിൽ ഹരിതമിത്രം പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് സിന്ധു ജോസ് നിർവ്വഹിക്കുന്നു

മുരിക്കാശേരി : വാത്തിക്കുടിയിൽ ഹരിതമിത്രം സ്മാർട്ട് ഗാർബേജ് പദ്ധതിയുടെ ഉദ്ഘാടനം മേരിഗിരി മരിയൻ പബ്ലിക് സ്‌കൂളിൽ നടന്നു.പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ജോസ് ഉദ്ഘാടനം ചെയ്തു.ആദ്യ ക്യു ആർ കോഡ് സ്‌കൂളിൽ പ്രസിഡന്റ് സിന്ധു ജോസ് പതിച്ചു. ഹരിതകർമ്മ സേനാംഗങ്ങൾ ഒത്തുചേർന്ന് കനകക്കുന്ന് വാർഡിൽ ഒരാഴ്ചയ്ക്കുള്ളിൽ ക്യു ആർ കോഡ് പതിക്കൽ പൂർത്തിയാക്കും. സ്‌കൂളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സ്‌കൂൾ മാനേജർ വിൽസൺ നിറകണ്ടത്തിൽ അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്ത് സെക്രട്ടറി സുനിൽ സെബാസ്റ്റ്യൻ, വി ഇ ഒ മാരായ ജെസ്ബിൻ തോമസ്, ബിന്ദു ജോസഫ് ,പഞ്ചായത്തംഗങ്ങളായ ലൈല മണി,സുരേഷ് സുകുമാരൻ , മിനി സിബിച്ചൻ, റോണിയോ എബ്രഹാം, ടെറിസ രാരിച്ചൻ,ബിജുമോൻ തോമസ്,കെ എ അലിയാർ, മുൻ പഞ്ചായത്തംഗം ഷാജി തോമസ്, ഹരിത കർമസേനാംഗങ്ങൾ,കെൽട്രോൺ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.