തൊടുപുഴ: സമ്പൂർണ്ണ കേൾവി ശക്തിക്കായി കോക്ലിയാർ ഇംപ്ലാന്റ് ചെയ്ത 18 വയസിനു താഴെയുള്ള കുട്ടികൾക്ക് ഉപകരണങ്ങളുടെ പരിപാലനത്തിന് ജില്ലാ പഞ്ചായത്ത് ധനസഹായം നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇംപ്ലാന്റ് ചെയ്തു ഒരു വർഷം കഴിഞ്ഞവരും ഇംപ്ലാന്റ് ചെയ്ത ഉപകരണങ്ങളുടെ പരിപാലനത്തിന് ധനസഹായം ആവശ്യമുള്ളവരുമായ ഗുണഭോക്താക്കൾ ബന്ധപ്പെട്ട പഞ്ചായത്തിലെ ഗ്രാമസഭകൾ വഴി പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥനായ ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം. ഫോൺ: 04862228160.