അടിമാലി :ശിശുവികസനപദ്ധതി ഓഫീസ് ആവശ്യത്തിന് ടാക്‌സി പെർമിറ്റും ഏഴ് വർഷത്തിൽ കുറവ് പഴക്കവുമുള്ള വാഹനം (കാർ/ജീപ്പ്) ഒക്ടോബർ മുതൽ 2023 സെപ്തംബർ 30 വരെ നൽകാൻ താൽപര്യമുള്ളവരിൽ നിന്നും മുദ്ര വെച്ച ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഫോറം അടിമാലി ബ്ലോക്ക് പഞ്ചായത്തിന് മുകളിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് പോജക്ട് ഓഫീസിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച ടെണ്ടറുകൾ ഒക്ടോബർ 14 ഉച്ചയ്ക്ക് 2 വരെ സ്വീകരിക്കും. വാഹനത്തിന് ടാക്‌സി പെർമിറ്റ് ഉൾപ്പെടെ നിയമം അനുശാസിക്കുന്ന എല്ലാ രേഖകളും ഉണ്ടായിരിക്കണം. വാഹനം ടെണ്ടറുടെ പേരിലുള്ളതായിരിക്കണം. വാഹനത്തിന്റെ ആർ.സി, പെർമിറ്റ്, ഇൻഷുറൻസ് തുടങ്ങിയ എല്ലാ രേഖകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ് ടെണ്ടറിനൊപ്പം ഹാജരാക്കുകയും ഒറിജിനൽ പരിശോധനയ്ക്ക് ലഭ്യമാക്കേണ്ടതുമാണ്. ഫോൺ: 04864223966