തൊടുപുഴ :ന്യൂമാൻ കോളേജിൽ ശാസ്ത്ര പ്രതിഭകളെ ആദരിച്ചു. ഭൗതിക ശാസ്ത്രത്തിന്റെ വിവിധ മേഖലകളിൽ ഗവേഷണം പൂർത്തിയാക്കി പി.എച്ച്. ഡി. നേടിയവരെയും ചിന്നഗ്രഹങ്ങളുടെ കണ്ടുപിടുത്തത്തിന് അന്താരാഷ്ട്ര ബഹിരാകാശ ഏജൻസിയായ നാസയുടെ അംഗീകാരം നേടിയ വിദ്യാര്ത്ഥികളെയും സർവകലാശാല പരീക്ഷയിൽ റാങ്കുകൾ കരസ്ഥമാക്കിയവരെയുമാണ് ആദരിച്ചത്. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സാജു അബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പി.ജെ.ജോസഫ് എം. എൽ. എ ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. എം.കെ ജയരാജ് 'ശാസ്ത്രഗവേഷണത്തിന്റെ പ്രാധാന്യം' എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. മുൻ പ്രിൻസിപ്പൽ ഡോ .തോംസൺ ജോസഫ്, പ്രൊഫ.ലൂയിസ് ജെ പാറത്താഴം, ബർസാർ ഫാ.ബെൻസൺ ആന്റണി , ഡോ ബീന മേരി ജോൺ, ഡോ .ഇന്ദു സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. ഡോ. തോംസൺ ജോസഫ് അവാർഡ് ദാനം നിർവഹിച്ചു. ഫിസിക്‌സ് ബിരുദ വിദ്യാർഥിനികളായ ശ്രുതി കെ.എസ് , വിജയലക്ഷ്മി വി എന്നിവർ ഡോ .ജോ ജേക്കബിന്റെ നേതൃത്ത്വത്തിൽ ഛിന്നഗ്രഹങ്ങളെപ്പറ്റി പഠിക്കുകയും ഗവേഷണ സംഘം കണ്ടെത്തിയ അഞ്ചു ചിന്നഗ്രഹങ്ങൾക്കു പേരുകൾ നാസ നല്കുകയുമാണുണ്ടായത്.സർവകലാശാല പരീക്ഷയിൽ ഫിസിക്‌സ് വിഭാഗത്തിൽ റാങ്കുകൾ നേടിയ കൃഷ്‌ണേന്ദു എ. , മരിയൻ ജോർജ് റോയി, ശ്രുതി എസ് നായർ എന്നിവരെയും എ പ്ലസ് നേടിയ പതിനൊന്നു വിദ്യാത്ഥികളെയും കാമ്പസ് പ്ലേസ്‌മെന്റ് വഴി ജോലി ലഭിച്ച വിദ്യർത്ഥികളെയും യോഗം ആദരിച്ചു.