തൊടുപുഴ: കേരള കോൺഗ്രസ് (എം) സാംസ്‌കാരിക വേദി തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ ലഹരി വിരുദ്ധ പ്രചാരണ വാഹന ജാഥ നടത്തും. ഉച്ചകഴിഞ്ഞ് രണ്ടിന് വണ്ണപ്പുറത്ത് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ എൻ. ബാബു പിള്ള റാലി ഫ്ളാഗ് ഒഫ് ചെയ്യും. സാംസ്‌കാരികവേദി നിയോജകമണ്ഡലം പ്രസിഡന്റ് ജോസ് മാറാട്ടിൽ റാലി നയിക്കും. കോടിക്കുളം, കരിമണ്ണൂർ പഞ്ചായത്തുകളിൽ റാലിയെത്തും. വൈകിട്ട് ഉടുമ്പന്നൂരിൽ നടക്കുന്ന സമാപന യോഗത്തിൽ കരിമണ്ണൂർ എസ്.എച്ച്.ഒ സുമേഷ് സുധാകരൻ പ്രസംഗിക്കും. വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ ഡിജോ ദാസ് ആശംസകൾ നേരും.വിവിധ സ്ഥലങ്ങളിൽ പാർട്ടി നേതാക്കളായ ജിമ്മി മറ്റത്തിപ്പാറ, പ്രൊഫ. കെ.ഐ. ആന്റണി, അഗസ്റ്റിൻ വട്ടക്കുന്നേൻ, റെജി കുന്നംകോട്ട്, ജയകൃഷ്ണൻ പുതിയേടത്ത്, സാൻസാൻ അക്കക്കാട്ട്, അപ്പച്ചൻ ഓലിക്കരോട്ട്, ബെന്നി പ്ലാക്കൂട്ടം, മാത്യു വാരികാട്ട്, ജോസ് കവിയിൽ, അഡ്വ. മധു നമ്പൂതിരി, അഡ്വ. ബിനു തോട്ടുങ്കൽ, പി.ജി. ജോയി, റോയിസൺ കുഴിഞ്ഞാലിൽ, ജെഫിൻ കൊടുവേലി, ഡെൻസിൽ വെട്ടിക്കുഴിച്ചലിൽ, ജിജി വാളിയംപ്ലാക്കൽ തുടങ്ങിയവർ പ്രസംഗിക്കും.