subjudge

തൊടുപുഴ: ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും തൊടുപുഴ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും അൽ അസർ ആർട്സ് ആൻഡ് സയൻസ് കോളേജ് വുമൺ സെല്ലിന്റെയും ആഭിമുഖ്യത്തിൽ തൊടുപുഴ അൽ അസ്ഹർ കോളേജിലെ വിദ്യാർത്ഥിനികൾക്കായി ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ സിറാജുദ്ദീൻ പി.എ ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പാൾ ഡോ. വി .ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. വിമൻസ് സെൽ കോർഡിനേറ്റർ പ്രൊഫ. ആനിയമ്മ മാത്യു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബിനിത.വി.എം നന്ദിയും പറഞ്ഞു. അഡ്വ.യു.അമ്പിളി വിഷയാവതരണം നടത്തി.