
തൊടുപുഴ: എസ് എൻ ഡി പി യോഗം തൊടുപുഴ യൂണിയന്റെ സംയുക്ത യോഗം വെങ്ങല്ലൂർ ചെറായിക്കൽ ഓഡിറ്റോറിയത്തിൽ നടന്നു. യൂണിയൻ ചെയർമാൻ എ.ജി തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രറ്റീവ് കമ്മറ്റി കൺവീനർ വി.ബി സുകുമാരൻ സ്വാഗതം പറഞ്ഞു. സ്‌കൂൾ മാനേജർ സി.പി സുദർശനൻ , അഡ്മിനിസ്റ്റീവ് കമ്മറ്റിയംഗങ്ങളായ എ.ബി സന്തോഷ്, പി.ടി ഷിബു , സ്മിത ഉല്ലാസ്, സി.വി സനോജ്, കെ.കെ മനോജ്, വനിത സംഘം യൂണിയൻ പ്രസിഡന്റ് ഗിരിജ ശിവൻ, യൂത്ത് മൂവ് മെന്റ് ചെയർമാൻ സിബി, എംപ്ളോയീസ് ഫോറം സെക്രട്ടറി പ്രദീപ്, ശാഖ ഭാരവാഹികൾ എന്നിവർ സംസാരിച്ചു. ഒക്ടോബർ 29,30 തീയതികളിൽ നടത്താൻ പോകുന്ന നേതൃത്വ ക്യാമ്പിനെക്കുറിച്ച് യോഗം ചർച്ച ചെയ്തു.