തൊടുപുഴ: എസ്.കെ.എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ മദ്ഹ് റസൂൽ കോൺഫറൻസ് സംഘടിപ്പിച്ചു. പ്രവാചക പ്രകീർത്തന സദസോടെയാണ് പരിപാടിക്ക് തുടക്കമായത്. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് റഫീഖ് ബാഖവിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം സൈഫുദ്ദീൻ തങ്ങൾ ഫൈസി അൽ ബുഖാരി ഉദ്ഘാടനം ചെയ്തു. സി.എ. ഹൈദർ ഉസ്താദ് കുന്നം പ്രാർത്ഥനക്ക് നേതൃത്വം നൽകി. തിരുനക്കര മുസ്‌ലിം ജമാഅത്ത് ചീഫ് ഇമാം മഅ്മുൻ ഹുദവി വണ്ടൂർ പ്രമേയ പ്രഭാഷണം നടത്തി. കെ.ഇ.മുഹമ്മദ് മുസ്‌ലിയാർ, ഹാഫിസ് നൗഫൽ കൗസരി, എം.എസ്. അബ്ദുൽ കബീർ റഷാദി, അബ്ദുൽ ജലീൽ ഫൈസി, പി.ഇ. മുഹമ്മദ് ഫൈസി, മുഹമ്മദ് ഹനീഫ് കാശിഫി, മുഹമ്മദ് ഹാഷിം ബാഖവി, എ.എച്ച് ഷാജഹാൻ മൗലവി, അബ്ദുറഹ്മാൻ സഅദി, നാസറുദ്ദിൻ മൗലവി ഒടിയപാറ, അബ്ദുൽ കരീം മൗലവി, പി.എസ്.സുബൈർ, കെ.ബി.അബ്ദുൽ അസീസ്, പി.എസ്.മുഹമ്മദ്, അബ്ദുറഹ്മാൻ പുഴക്കര, പി.ഇ. ഹുസൈൻ, പി.എ. ബഷീർ, അബ്ദുൽ കബീർ മൗലവി തുടങ്ങിയവർ പ്രസംഗിച്ചു. അൻസാർ എഴല്ലൂർ സ്വാഗതവും, ഡോ. കെ.എം. അൻവർ നന്ദിയും പറഞ്ഞു.