മുട്ടം: കേന്ദ്ര - സംസ്ഥാന സർക്കാരുകൾ റബർ കൃഷിക്കാരെ പൂർണ്ണമായും അവഗണിക്കുന്നതിൽ പ്രതിഷേധിച്ചും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 270 രൂപ താങ്ങുവില പ്രകാരം കർഷകരിൽ നിന്നും റബർ സംഭരിക്കണമെന്നും ആവശ്യപ്പെട്ട് കേരള കോൺഗ്രസിന്റെ നേതൃത്വത്തിൽ മുട്ടത്ത് ധർണ്ണ സംഘടിപ്പിച്ചു.മണ്ഡലം പ്രസിഡന്റ് കെ.ടി.അഗസ്റ്റിൻ കള്ളികാട്ട് അദ്ധളക്ഷത വഹിച്ച യോഗം ജില്ലാ പ്രസിഡന്റ് പ്രൊഫ: എം ജെ ജേക്കബ് ഉദ്ഘാടനം ചെയ്തു. ഉന്നതാധികാര സമിതി അംഗം അപു ജോൺ ജോസഫ്,ജില്ലാ വൈസ് പ്രസിഡന്റ് കെ എ പരീത് കാനാപ്പുറം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു പാലംപറമ്പിൽ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗ്ലോറി പൗലോസ്,പഞ്ചായത്ത് മെമ്പർമാരായ ഷേർളി അഗസ്റ്റ്യൻ, മേഴ്സി ദേവസ്യ,തുടങ്ങനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സിബി ജോസ് കൊടുങ്കയം,രഞ്ജിത്ത് മനപ്പുറത്ത്,ജോബി തീക്കുഴിവേലീൽ എന്നിവർ സംസാരിച്ചു.