ഇടുക്കി: സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റിയൂട്ടായ കിറ്റ്‌സിൽ കേരളാ സർവകലാശാലയുടെ കീഴിൽ എ.ഐ.സി.ടി.ഇ. അംഗീകാരത്തോടെ നടത്തുന്ന എം.ബി.എ. (ട്രാവൽ ആന്റ് ടൂറിസം) കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. 50 ശതമാനം മാർക്കോടെ ബിരുദമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 13ന് മുമ്പ് തിരുവനന്തപുരം തൈയ്ക്കാടുള്ള കിറ്റ്‌സ് ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 9446529467/ 9447013046, 04712329539, 2327707.