ഇടുക്കി :ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ തൊഴിൽദായക പദ്ധതി (പി.എം.ഇ.ജി.പി) യെക്കുറിച്ചുള്ള ബോധവത്ക്കരണ സെമിനാർ ഇന്ന് 10.30ന് തൊടുപുഴ പി.ഡബ്ല്യൂ.ഡി റെസ്റ്റ്ഹൗസ് ഹാളിൽ നടക്കും. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് സെമിനാർ ഉദ്ഘാടനം ചെയ്യും. ഖാദി ബോർഡ് അംഗം കെ.എസ്. രമേഷ് ബാബു അദ്ധ്യക്ഷത വഹിക്കും. ഖാദി ബോർഡ് ഡയറക്ടർ കെ. ഗിരീഷ് കുമാർ ക്ലാസ് നയിക്കും. പദ്ധതിയെക്കുറിച്ചുള്ള സംശയ നിവാരണത്തിനും അവസരമുണ്ടാകും.