കട്ടപ്പന :ഗവ. ഐ.ടി.ഐയിൽ വിവിധ ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ട്രേഡ്, യോഗ്യത എന്നീ ക്രമത്തിൽ:
1. എ.സി.ഡി (ഒഴിവ് 1), മെക്കാനിക്കൽ / സിവിൽ / ഇലക്ട്രിക്കൽ / ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗിൽ 3 വർഷത്തെ ഡിപ്ലോമയും 2 വർഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കിൽ മെക്കാനിക്കൽ / സിവിൽ / ഇലക്ട്രിക്കൽ / ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും.
2. എംപ്ലോയബിലിറ്റി സ്‌കിൽ (ഒഴിവ് 1), എം.ബി.എ./ബി.ബി.എ. യും 2 വർഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കിൽ സോഷ്യോളജി/ സോഷ്യൽ വെൽഫെയർ /ഇക്കണോമിക്‌സിൽ ഗ്രാജുവേഷനും 2 വർഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കിൽ എംപ്‌ളോയബിലിറ്റി സ്‌കിൽ വിഷയത്തിൽ ഡി.ജി.ഇ.റ്റി യിൽ നിന്നുളള പരിശീലനവും ഡിപ്ലോമ/ഗ്രാജുവേഷനും 2 വർഷത്തെ പ്രവൃത്തിപരിചയവും. കൂടാതെ പ്ലസ് ടു/ഡിപ്ലോമ തലത്തിലോ, ശേഷമോ ഇംഗ്ലീഷ്/കമ്മ്യൂണിക്കേഷൻ സ്‌കിൽ, ബേസിക്ക് കമ്പ്യൂട്ടർ എന്നിവ നിർബന്ധമായും പഠിച്ചിരിക്കണം.
ബന്ധപ്പെട്ട ട്രേഡുകളിൽ ക്രാഫ്റ്റ് ഇൻസ്ട്രക്ടർ സർട്ടിഫിക്കറ്റുളള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കും. നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 14ന് 11 ന് കട്ടപ്പന ഗവ. ഐ.ടി.ഐ പ്രിൻസിപ്പൽ മുമ്പാകെ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളുമായി അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 04868 272216.