മുട്ടം:ചള്ളാവയൽ ഐ ടി സിക്ക് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ചു. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് അപകടം.എരുമേലി ഭാഗത്ത് നിന്ന് മുട്ടം റൂട്ടിലേക്ക് വന്ന കാർ എതിർ ദിശയിൽ വന്ന സ്‌കൂട്ടറിൽ ഇടിച്ചു.ഈ സമയം സ്‌കൂട്ടറിന്റെ പിന്നിലൂടെ വന്ന ഓട്ടോ റിക്ഷ പെട്ടന്ന് വെട്ടിച്ച് മാറ്റിയതോടെ നിയന്ത്രണം തെറ്റി റോഡിൽ വട്ടം മറിഞ്ഞാണ് അപകടം സംഭവിച്ചത്.സരമായ പരിക്ക് പറ്റിയ സ്‌കൂട്ടർ യാത്രക്കാരനെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മൂന്ന് വാഹനങ്ങൾക്കും സാരമായ കേട് സംഭവിച്ചു.മുട്ടം എ എസ് ഐ ജമാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്ത് എത്തി നടപടികൾ സ്വീകരിച്ചു.