ഇടുക്കി: ഭാരതീയ ചികിത്സാ വകുപ്പ് ഇടുക്കി ജില്ലയിലെ വിവിധ ആയുർവേദ സ്ഥാപനങ്ങളിൽ നടപ്പാക്കിവരുന്ന പഞ്ചകർമ്മ യൂണിറ്റുകളിൽ ഒഴിവുള്ള തെറാപ്പിസ്റ്റിന്റെ മൂന്ന് ഒഴിവുകളിലേക്ക് (സ്ത്രീ2, പുരുഷൻ1) 755 രൂപദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. 2023 മാർച്ച് 31 വരെയോ ഈ തസ്തികയിലേക്ക് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമനം നടത്തുന്നതുവരെയോ ആയിരിക്കും കാലാവധി. ഒരു വർഷത്തെ സർക്കാർ അംഗീകൃത ആയുർവേദ തെറാപ്പിസ്റ്റ് കോഴ്‌സാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 18 രാവിലെ 11.30 ന് കുയിലിമലയിലെ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ മെഡിക്കൽ ഓഫീസിൽ (ആയുർവേദം) നടത്തുന്ന കൂടിക്കാഴ്ചയിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കണം. ഫോൺ 04862232318.