കുടയത്തൂർ: നിയന്ത്രണം വിട്ട ബസ് പെട്ടിക്കട ഇടിച്ച് തെറിപ്പിച്ച് എതിർദിശയിലുള്ള മരത്തിൽ ഇടിച്ചു നിന്നു.അപകടത്തിൽ ബസ് യാത്രക്കാരായരണ്ട് പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് 5.45ന് ശരംകുത്തിയിലാണ് അപകടം.കുമളിയിൽ നിന്നും തൊടുപുഴയ്ക്ക് വന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. റോഡരികിലെ പെട്ടിക്കടയിൽ ഇടിച്ച ശേഷം തൊട്ടടുത്തുള്ള തട്ടുകടക്ക് നേരെ പാഞ്ഞ ബസ് തട്ടുകടയിൽ ഇടിക്കാതെ റോഡിന്റെ എതിർ ഭാഗത്തേക്ക് പോയതിനാൽ വലിയ അപകടമാണ് ഒഴിവായത്.നിരവധിയാളുകൾ തട്ടുകടയിലുള്ളപ്പോഴാണ് അപകടം. തട്ടുകടയുടെ ഒരു ഭാഗം തകർത്ത് എതിർദിശയിലേക്ക് പാഞ്ഞ ബസ് മരത്തിൽ ഇടിച്ചാണ് നിന്നത്.മരത്തിന് സമീപം ആൾ താമസമുള്ള ഒരു വീടുമുണ്ട്.പെട്ടിക്കടക്ക് സമീപത്തുണ്ടായിരുന്ന ബൈക്ക് ബസിടിച്ച് തകർന്നു.കാഞ്ഞാർ പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.