ചള്ളാവയൽ: മുട്ടത്ത് കന്യാമല ഭാഗത്ത് പുതിയ കുഴൽ കിണർ സ്ഥാപിക്കുന്ന പ്രവർത്തികൾ ആരംഭിച്ചു.കുഴൽ കിണർ സ്ഥാപിക്കാൻ പഞ്ചായത്ത് വക കൊള്ളിച്ച 430000 രൂപയുടെ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.നിലവിലുണ്ടായിരുന്ന കുടിവെള്ള പദ്ധതിയുടെ മോട്ടോർ സെറ്റ് കിണറിലേക്ക് താഴ്ന്ന് സ്തടസമായതിനെ ത്തുടർന്ന് ഏറെ നാളായി പ്രവർത്തിക്കാത്ത അവസ്ഥയായിരുന്നു. ഇതിന് മുൻപ് സ്ഥാപിച്ചിരുന്ന മറ്റൊരു മോട്ടോറും സമാന രീതിയിൽ കിണറിലേക്ക് താഴ്ന്ന് സ്റ്റക്കായി പോയിരുന്നു.പദ്ധതിക്ക് വേണ്ടി രണ്ട് കുഴൽ കിണർ സ്ഥാപിക്കേണ്ടതായി വന്നു.140 അടി കുഴിച്ചപ്പോൾ പാറയുടെ സ്ഥാനം കണ്ടെത്താൻ കഴിഞ്ഞില്ല.ഇതേ തുടർന്ന് ഗ്രൗണ്ട് വാട്ടറിന്റെ ജിയോളിജിസ്റ്റിന്റെ നിർദേശാനുനരണം മറ്റൊരു കുഴൽ കിണർ സ്ഥാപിക്കാൻ തീരുമാനമായി.എന്നാൽ മഴ ശക്തമായതോടെ തുടർ പ്രവർത്തികൾ ഇന്നാണ് ആരംഭിക്കുന്നത്.മോട്ടോർ പ്രവർത്തനം നിലച്ചതോടെ കന്യാമല, വാഴമല,ആശാരിപാറ, ഇല്ലിയാരി പ്രദേശങ്ങളിൽ 300 ൽപരം കുടുംബക്കാരാണ് കുടി വെള്ളം കിട്ടാതെ ദുരിതത്തിലായത്.പുതിയ കുഴൽ കിണർ സ്ഥാപിക്കാൻ ഏറെ നാളുകൾക്കു മുന്നേ പദ്ധതി ആവിഷ്ക്കരിച്ചെങ്കിലും പ്രദേശവാസിയായ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് പദ്ധതിയുടെ പ്രവർത്തികൾ ഇടക്ക് സ്തംഭിച്ചു. എന്നാൽ അടുത്ത നാളിൽ ഇവർ പരാതി പിൻവലിച്ചിരുന്നു.