തൊടുപുഴ: എസ്.എൻ.ഡി.പി വൈദിക യോഗം ഒന്നാമത് വാർഷിക പൊതുയോഗം നാളെ രാവിലെ 10 ന് ചേർത്തല യൂണിയൻ ഹാളിൽ നടക്കും. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. വൈദിക യോഗം സംസ്ഥാന പ്രസിഡന്റ് വൈക്കം ബെന്നി ശാന്തി അദ്ധ്യക്ഷത വഹിക്കും. ആചാര്യസഭ മുഖ്യ ആചാര്യൻ കാരുമാത്ര വിജയൻ തന്ത്രി മുഖ്യ പ്രഭാഷണം നടത്തും. എസ്.എൻ.ഡി.പി യോഗം കൗൺസിലർമാരായ എ.ജി.തങ്കപ്പൻ , പി.ടി. മന്മദൻ എന്നിവർ സംഘടന സന്ദേശം നൽകും. തുടർന്ന് റിപ്പോർട്ടും കണക്കും അവതരിപ്പിക്കൽ,​ ബഡ്ജറ്റ് പാസാക്കൽ,​ ചോദ്യങ്ങളും പ്രമേയങ്ങളും എന്നിവ നടക്കും. ഒഴിവുള്ള സംസ്ഥാന വൈസ് പ്രസിഡന്റ്, കൗൺസിൽ അംഗങ്ങൾ എന്നിവരുടെ തിര്െടുപ്പ് നടക്കും. കുമരകം ജിതിൻ ഗോപാലൻ തന്ത്രി, ചേർത്തല എസ്. എൻ. ഡി. പി യൂണിയൻ സെക്രട്ടറി ടി. അനിയപ്പൻ എന്നിവർ പ്രസംഗിക്കും. വൈദിക യോഗം സംസ്ഥാന സെക്രട്ടറി പി.വി.ഷാജി ശാന്തി സ്വാഗതവും സംസ്ഥാന ജോ. സെക്രട്ടറി ശ്രീകുമാർ ശാന്തി നന്ദിയും പറയും.