
തൊടുപുഴ: സേവാഭാരതി തൊടുപുഴ യൂണിറ്റും കൊച്ചി ചൈതന്യ കണ്ണാശുപത്രിയും സംയുക്തമായി നേത്രചികിത്സ ക്യാമ്പ് നടത്തി. നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ സേവാഭാരതി രക്ഷാധികാരി രവീന്ദ്രൻ നായർ അദ്ധ്യക്ഷനായി.
കൗൺസിലർമാരായ സി. ജിതേഷ്, ജയലക്ഷ്മി ഗോപൻ, സേവാഭാരതി യൂണിറ്റ് പ്രസിഡന്റ് ശിവരാമപിള്ള, സെക്രട്ടറി ശാലിനി സുധീഷ്, ട്രഷറർ പി.കെ. രാധാകൃഷ്ണൻ, ചൈതന്യ കണ്ണാശുപത്രി സ്‌പെഷ്യൽ കൺസൾട്ടന്റ് ഡോ. റേയ്‌സ്, എന്നിവർ സംസാരിച്ചു. ആരോഗ്യ ഇൻഷുറൻസ് ക്യാമ്പുള്ളവർക്ക് പദ്ധതി പ്രകാരം സൗജന്യ ചികിത്സയും തുടർ ചികിത്സയും ലഭിക്കും. അല്ലാത്തവർക്ക് കുറഞ്ഞ നിരക്കിൽ താക്കോൽ ദ്വാര, തിമിര ശസ്ത്രക്രിയയും അനുബന്ധ ചികിത്സകളും ലഭ്യമാക്കാൻ സൗകര്യമൊരുക്കിയിട്ടുള്ളതായി അധികൃതർ അറിയിച്ചു.