ദേശീയ പാതയിൽ അര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു

വണ്ടിപ്പെരിയാർ :62 ആം മൈലിൽ കെ.എസ്.ആർ.റ്റി.സി. ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ദേശീയ പാതയോരത്ത വൈദ്യുതി പോസ്റ്റ് തകർന്നു.
ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ന് ദേശീയ പാത183 ൽ ആയിരുന്നു അപകടം. കുമളിയിൽ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.റ്റി സി.ബസ്സും മുണ്ടക്കയത്തുന്നിന്നും അണക്കരയ്ക്ക് പോവുകയായിരുന്ന റബ്ബർ കയറ്റിയ കണ്ടയിനർ ലോറിയും തമ്മിലാണ് ഇടിച്ചത്. പള്ളിപ്പടിക്ക് സമീപത്തെ വളവിൽ നിർത്തിയിട്ടിരുന്ന ഓട്ടോ റിക്ഷയിൽ കണ്ടയിനർ ലോറി ഇടിക്കാതിരിക്കുന്നതിനായി വെട്ടിച്ച് മാറ്റിയതോടെ എതിരെ വന്ന കെ.എസ്.ആർ.റ്റി.സി ബസ്സിൽ ഇടിക്കുകയായിരുന്നു . ഇടിയുടെ ആഘാതത്തിൽ കെ.എസ്.ആർ.ടി.സി ബസ് റോഡിൽ നിന്നും തെന്നിമാറി റോഡരുകിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു നിന്നു . അപകടത്തെ തുടർന്ന് ദേശീയ പാതയിൽ അര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.