പീരുമേട് : ടൈഫോർഡ് എൽ പി സ്‌കൂളിന്റെ ശോച്യാവസ്ഥക്ക് പരിഹാരം കാണുമെന്ന് വാഴൂർ സോമൻ എം. എൽ. എ അറിയിച്ചു. താലൂക്കിലെ ആദ്യ കാല പ്രാഥമിക സ്‌കൂളായ ടൈഫോർഡ് എൽ പി സ്‌കൂളിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നടന്ന സ്വാഗതസംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് സ്‌കൂളിന്റെ നിലവാരം ഉയർത്തുന്ന കാര്യം എം എൽ എ അറിയിച്ചത്. യോഗത്തിൽ പ്രധാന അദ്ധ്യാപകൻ എം ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ചു.
അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം നൗഷാദ് മുഖ്യപ്രഭാഷണം നടത്തി.ഏലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിത്യ എഡിസൺ , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ രഞ്ജിത്ത്, ജില്ലാ പഞ്ചായത്ത് മെമ്പർ ആഷ ആന്റണി , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഫിൻ ആൽബർട്ട്, വാർഡ് മെമ്പർമാരായ വി പി കുഞ്ഞുമോൻ, ബിജു ഗോപാൽ, ടോമി കെ മാത്യു, .ഡോ. ഗിന്നസ് മാടസ്വാമി ,ആന്റപ്പൻ എൻ ജേക്കബ്, ജി.ബേബി, സി.സന്തോഷ് കുമാർ, ജോൺ സാൽവേഷൻ ആർമി, പി പി സുരേഷ്, വൈ സുരേഷ്‌കുമാർ ,എം ബാലചന്ദ്രൻ, ബൈജു മേമലക്കാരൻ, എം അരുൺകുമാർ, ജീൻ മേരി ടെൻസി, സ്മിത ജേക്കബ്, തങ്കദുരൈ, പി ടി എ പ്രസിഡന്റ് കെ ആൽവിൻ എന്നിവർ സംസാരിച്ചു.