അറക്കുളം: അഞ്ചംഗ സംഘം വീട് കയറി ആക്രമിച്ചതായി പരാതി. അറക്കുളം കല്ലംപ്ലാക്കൽ സെബാസ്റ്റ്യൻ ജോസഫിന്റെ വീട്ടിലാണ് ,ക്രമണം നടത്തിയത്. പരുക്കേറ്റ സെബാസ്റ്റ്യൻ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് സംഭവം. മദ്യപിച്ചെത്തിയ സംഘം ഇവരുടെ വീട് കയറി ആക്രമിക്കുകയായിരുന്നു. വീട് വിൽപനയുമായി ബന്ധപ്പെട്ട് അക്രമി സംഘത്തിലെ ഒരാളുമായി മുട്ടം കോടതിയിൽ കേസ് നിലവിലുണ്ട്. വീടിന്റെ ജനാല ചില്ലുകളും ഗയിറ്റും തകർത്ത ഇവർ പൊലീസ് എത്തിയപ്പോഴേയ്ക്കും കടന്നുകളഞ്ഞതായി സെബാസ്റ്റ്യൻ പറഞ്ഞു. ആക്രമണത്തിൽ വീടിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു.