തൊടുപുഴ : യു ഡി എഫ് ജില്ലാ ചെയർമാനായിജോയി വെട്ടിക്കുഴി 20ന് രാവിലെ 11 മണിക്ക് ഇടുക്കി ഡി സി സി ഓഫീസിൽ വെച്ച് ചുമതല ഏറ്റെടുക്കുമെന്ന് സ്ഥാനം ഒഴിയുന്ന ജില്ലാ ചെയർമാൻ അഡ്വ. എസ് അശോകനും കൺവീനർ പ്രൊഫ .എം ജെ ജേക്കബ്ബും അറിയിച്ചു.പ്രതിപക്ഷനേതാവ് വി ഡി സതീശൻയോഗം ഉദ്ഘാടനം ചെയ്യും.

കേരളാകോൺഗ്രസ് ചെയർമാൻ പി ജെ.ജോസഫ്, ഡീൻ കുര്യാക്കോസ് എം പി, കെ ഫ്രാൻസിസ്‌ജോർജ്ജ് എക്‌സ് എം പി, മുൻ എം എൽ മാരായ അഡ്വക്കേറ്റ് ഇ എം ആഗസ്തി, എ കെ മണി, പി പി സുലൈമാൻ റാവുത്തർ, മാത്യുസ്റ്റീഫൻ, ഡി സി സി പ്രസിഡന്റ് സി പി മാത്യു, മുൻ ഡി സി സി പ്രസിഡന്റുമാരായ അഡ്വ.ജോയിതോമസ്,റോയി കെ പൗലോസ്, ഇബ്രാഹിംകുട്ടി കല്ലാർ, മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി റ്റി എം സലീം, ഉന്നതാധീകാര സമിതി അംഗം കെ എം എ ഷുക്കൂർ, ജില്ലാ സെക്രട്ടറി പി എം അബ്ബാസ്, ആർ എസ് പി ജില്ലാ സെക്രട്ടറി അഡ്വ. പി പി പ്രകാശ്, സംസ്ഥാന കമ്മിറ്റി അംഗം സെബാസ്റ്റ്യൻ വിളകുന്നേൽ,കേരളാകോൺഗ്രസ് (ജേക്കബ്ബ്) ജില്ലാ പ്രസിഡന്റ് മാർട്ടിൻ മാണി, സി എം പി സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് ബാബു, ജില്ലാ സെക്രട്ടറി കെ എ കുര്യൻ, ജെ .എസ് .എസ് സംസ്ഥാന സെക്രട്ടറി പി സി ജെയൻ, ജില്ലാ സെക്രട്ടറി മൈദീൻ വാച്ചക്കൽ,ഫോർവേർഡ്‌ബ്ലോക്ക് ജില്ലാ സെക്രട്ടറി സി .കെ ശിവദാസ് തുടങ്ങിയ യു ഡി എഫ്‌നേതാക്കൾ പ്രസംഗിക്കും.