ഇടുക്കി :റോളർ സ്‌കേറ്റിംഗ് അസോസിയേഷൻ നടത്തുന്ന ജില്ലാ റോളർ സ്‌കേറ്റിംഗ് മത്സരങ്ങൾ 16ന് രാവിലെ 7 മണിക്ക് തൊടുപുഴ മുൻസിപ്പൽ യു.പി. സ്‌കൂൾ ഗ്രൗണ്ടിൽ ആരംഭിക്കും. കേഡറ്റ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റർ വിഭാഗങ്ങളിലായി സ്പീഡ് (സ്‌ക്വാഡ്, ഇൻലൈൻ), ഫ്രീസ്റ്റൈൽ, റോളർ ഹോക്കി എന്നീ മത്സരങ്ങൾ ഉണ്ടായിരിക്കും. ആൺ-പെൺ പ്രത്യേകം മത്സരങ്ങൾ നടത്തുന്നതാണ്. റോളർ സ്‌കേറ്റിംഗ് ഫെഡറേഷനിൽ രജിസ്റ്റർ ചെയ്തവർക്ക് മത്സരത്തിൽ പങ്കെടുക്കാൻ അർഹതയുണ്ടായിരിക്കും. മത്സരത്തിൽ പങ്കെടുക്കുന്ന രജിസ്‌ട്രേഷനുള്ള കുട്ടികൾ വയസ്സു തെളിയിക്കുന്ന രേഖകൾ സഹിതം എൻട്രിഫോം പൂരിപ്പിച്ച് 15-ാം തിയതിക്കു മുൻപ് അസോസിയേഷൻ സെക്രട്ടറിയെ സമീപിക്കേണ്ടതാണ്. ഈ മത്സരങ്ങളിൽ നിന്നും നവംബർ മാസം നടക്കുന്ന സംസ്ഥാന റോളർ സ്‌കേറ്റിംഗ് മത്സരങ്ങളിലേക്കുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്നതാണെന്ന് ജില്ലാ റോളർ സ്‌കേറ്റിംഗ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9446037539.