തൊടുപുഴ:പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നവർക്കായി ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ തൊഴിൽ ദായക പദ്ധതി (പി.എം.ഇ.ജി.പി ) യെക്കുറിച്ചുള്ള സെമിനാർ നടത്തി. നഗരസഭ ചെയർമാൻ സനീഷ് ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ഖാദി ബോർഡ് മെമ്പർ കെ.എസ്.രമേഷ് ബാബു അദ്ധ്യക്ഷനായി. പ്രോജക്ട് ഓഫീസർ ഇ.നാസർ, നഗരസഭ വാർഡ് കൗൺസിലർ ജയലക്ഷ്മി ഗോപൻ,അസി. രജിസ്ട്രാർ സാബു അബ്രഹം, എൽ.ഡി.എം രാജഗോപാൽ.ജി. എന്നിവർ പ്രസംഗിച്ചു. ഖാദി ബോർഡ് ഡയറക്ടർ കെ.വി.ഗിരീഷ് കുമാർ , എഫ്.എൽ.സി.ജോസ് ജോൺ തുടങ്ങിയർ ക്ലാസ്സ് നയിച്ചു.