neelakurinji1

ഇടുക്കി:പശ്ചിമഘട്ടമലനിരകളെ നീലപ്പട്ടണിയിച്ച് ഇടുക്കി ജില്ലയിലെ ശാന്തമ്പാറ കള്ളിപ്പാറ മലനിരകളിൽ ഒരു വ്യാഴവട്ടത്തിന് ശേഷം നീലക്കുറിഞ്ഞി വസന്തം. തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന മലനിരകളിലാണ് കുറിഞ്ഞി പൂത്തിരിക്കുന്നത്. മൂന്നാർ- കുമളി സംസ്ഥാന പാതയിൽ കള്ളിപ്പാറയിൽ നിന്ന് ഒന്നര കിലോമീറ്റർ ദുർഘട പാതയിലൂടെ സഞ്ചരിച്ചു വേണം നീലക്കുറിഞ്ഞി പൂവിട്ട എൻജിനീയർ മെട്ട് എന്ന മലനിരകളിലെത്താൻ. ഓഫ്‌റോഡ് വാഹനങ്ങൾക്ക് മാത്രമേ ഇവിടേക്ക് പോകാൻ കഴിയൂ. ഈ മലനിരകളിൽ നിന്ന് താഴേക്ക് നോക്കിയാൽ തമിഴ്‌നാടിന്റെ ഭാഗമായ തേനി ജില്ലയുടെ മനോഹര കാഴ്ചയും കാണാം. കുറിഞ്ഞി കാണാൻ അയ്യായിരത്തിലധികം പേരാണ് കഴിഞ്ഞ ദിവസം കള്ളിപ്പാറയിലെത്തിയത്. കനത്ത മഴ ഇല്ലെങ്കിൽ രണ്ടാഴ്ചയെങ്കിലും നീലക്കുറിഞ്ഞി നശിക്കാതിരിക്കും.

വ്യാഴവട്ടത്തിലെ നീലപ്പട്ട്

12 വർഷം കൂടുമ്പോൾ പൂവിടുന്ന സ്‌ട്രോബെലാന്തസ് കുന്തിയാനസ് എന്ന ഇനമാണ് കള്ളിപ്പാറയിൽ പൂവിട്ടിരിക്കുന്നത്. ജൂലായ് മുതൽ നവംബർ വരെയാണ് ഇത്തരം കുറിഞ്ഞികൾ പൂവിടുന്നത്.

ഗൂഗിൾമാപ്പാണെങ്കിൽ സൂക്ഷിക്കണം

ഗൂഗിൾ മാപ്പിൽ കള്ളിപ്പാറ എന്ന് ടൈപ്പ് ചെയ്താൽ തോപ്രാംകുടിയിലെ കള്ളിപ്പാറ വ്യൂ പോയിന്റിലേക്കുള്ള വഴിയാണ് കാണിക്കുക. കള്ളിപ്പാറയെന്ന സ്ഥലം പത്തനംതിട്ടയിലും കോഴിക്കോടുമുണ്ട്. അതിനാൽ ഗൂഗിൾ മാപ്പിനെ ആശ്രയിച്ച് വരുന്നവർ ശാന്തൻപാറ അല്ലെങ്കിൽ പൂപ്പാറ രേഖപ്പെടുത്തി വേണം വഴി കണ്ടെത്താൻ. കോട്ടയം ജില്ലയിൽ നിന്ന് കുമളി, കട്ടപ്പന വഴി വരുന്നവർക്ക് നെടുങ്കണ്ടത്ത് എത്തിയ ശേഷം ഉടുമ്പൻചോല വഴി കള്ളിപ്പാറയിൽ എത്തി ചേരാം. പാലാ- തൊടുപുഴ വഴിവരുന്നവർ നേര്യമംഗലം അടിമാലി രാജാക്കാട് വഴി ശാന്തൻപാറയിൽ എത്തിയ ശേഷം അവിടെ നിന്ന് ആറ് കിലോമീറ്റർ സഞ്ചരിച്ച് കള്ളിപ്പാറയിലെത്താം. എറണാകുളം ജില്ലയിൽ നിന്ന് വരുന്നവർ കോതമംഗലം അടിമാലി രാജാക്കാട് വഴി ശാന്തൻപാറയിലും കള്ളിപ്പാറയിലും എത്തിച്ചേരാം. ചെറുതോണിയിൽ നിന്ന് കട്ടപ്പന നെടുങ്കണ്ടം വഴിയും കല്ലാർകുട്ടി രാജാക്കാട് വഴിയും ശാന്തൻപാറയിൽ എത്തിച്ചേരാം.

കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബ​സ്

നീ​ല​ക്കു​റി​ഞ്ഞി​ ​വ​സ​ന്തം​ ​കാ​ണാ​ൻ​ ​സ​ഞ്ചാ​രി​ക​ൾ​ക്ക് ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബ​ഡ്ജ​റ്റ് ​ടൂ​റി​സം​ ​സെ​ൽ​ ​അ​വ​സ​ര​മൊ​രു​ക്കി.​ ​മൂ​ന്നാ​ർ​ ​ഡി​പ്പോ​യി​ൽ​ ​നി​ന്ന് ​ദി​വ​സ​വും​ ​രാ​വി​ലെ​ 9​ന് ​പു​റ​പ്പെ​ട്ട് ​വൈ​കി​ട്ട് 6​ന് ​തി​രി​ച്ചെ​ത്തു​ന്ന​ ​വി​ധ​ത്തി​ലാ​ണ് ​സ​ർ​വ്വീ​സ്.​ ​ഫോ​ണി​ലൂ​ടെ​ ​സീ​റ്റ് ​ബു​ക്ക് ​ചെ​യ്യാം.​ ​ഒ​രാ​ൾ​ക്ക് 300​ ​രൂ​പ​യാ​ണ് ​നി​ര​ക്ക്.​ ​ബു​ക്കിം​ഗ് ​ന​മ്പ​രു​ക​ൾ​-​ 94469​ 29036,​​​ 98950​ 86324,​​​ 94473​ 31036.