ഇടുക്കി : ജില്ലയിൽ സ്ഥിര താമസക്കാരും പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാത്തവരും സാമ്പത്തിക ബുദ്ധിമുട്ട് ഉളളവരുമായ വിമുക്തഭടന്മാർക്കും അവരുടെ വിധവകൾക്കും സൈനിക ബോർഡ് മീറ്റിങ്ങിനോടനുബന്ധിച്ച് സാമ്പത്തിക സഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രായം, വരുമാന പരിധി, സേവനകാലം എന്നിവയ്ക്ക് വിധേയമായിട്ടായിരിക്കും ധനസഹായം. വരുമാന സർട്ടിഫിക്കറ്റ്, വിമുക്തഭട തിരിച്ചറിയൽ കാർഡ്, ഡിസ്ചാർജ് ബുക്ക് എന്നിവയുടെ പകർപ്പ് സഹിതം ഒക്ടോബർ 25നകം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 04862222904