ഹിന്ദുസ്ഥാൻ പെട്രോളിയം കൊച്ചി റീജണൽ ഓഫീസിന് കീഴിലുള്ള റീട്ടെയിൽ ഔട്ട്‌ലെറ്റ് നടത്തിപ്പിനായി ജെ.സി.ഒ. റാങ്കിൽ കുറയാത്ത വിമുക്തഭടന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പ്പര്യമുള്ളവർ ഒക്ടോബർ 20 ന് മുൻപ് വെള്ള പേപ്പറിൽ അപേക്ഷയും, ആധാർ, വിമുക്തഭട തിരിച്ചറിയൽ കാർഡ്, ഡിസ്ചാർജ് ബുക്ക് എന്നിവയുടെ പകർപ്പും ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.hindustanpetroleum.com. സന്ദർശിക്കുക. റീട്ടെയിൽ ഔട്ട്‌ലെറ്റ് മേൽവിലാസം: എം.സി റോഡ്, ന്യൂ തായ്ക്കരച്ചിറ, പുല്ലുവഴി, പി.ഒ., എറണാകുളം 683541. ഫോൺ: 04862222904 .