പീരുമേട് :താലൂക്കിലെ ഉപ്പുതറ വില്ലേജിൽ മുറിച്ച് കഷ്ണങ്ങളാക്കി സൂക്ഷിച്ചിട്ടുളള ഈട്ടി മരം ഒക്ടോബർ 20 ന് ഉപ്പുതറ വില്ലേജ് ഓഫീസിൽ രാവിലെ 11 ന് ലേലം ചെയ്യും. ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തുകയുടെ അഞ്ച് ശതമാനം നിരതദ്രവ്യമായി കെട്ടിവയ്ക്കണം. കൂടാതെ ലേലം പിടിക്കുന്ന വ്യക്തി ലേലത്തുകയുടെ അഞ്ച് ശതമാനം ജി.എസ്.ടി. കൂടി അടയ്ക്കണം. ഫോൺ: 04869 232077

അഡീഷണൽ ഗവ. പ്ലീഡർ നിയമനം

ഇടുക്കി :ജില്ലയിൽ അഡീഷണൽ ഗവൺമെന്റ് പ്ലീഡർ ആന്റ് അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ തസ്തികയിൽ നിയമനത്തിന് യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ പ്രത്യേകം തയ്യാറാക്കി വിശദമായ ബയോഡാറ്റ സഹിതം ഒക്ടോബർ 27ന് വൈകുന്നേരം അഞ്ചിന് മുമ്പായി ജില്ലാ കളക്ടർ മുമ്പാകെ സമർപ്പിക്കണം. ഫോൺ: 04862 232242.