പീരുമേട്: എസ്.എം.എസ്. ക്ലബ്ബ് ആന്റ് ലൈബ്രറിയുടെ നേതൃത്വത്തിൽ പീരുമേട്ടിൽ ലഹരി വിരുദ്ധ പ്രചാരണം നടത്തി. ലഹരിവേണ്ട, അക്ഷരമാണ് ലഹരി, വായനയാണ് ലഹരി എന്ന മുദ്രാവാക്യക്യങ്ങൾ ഉയർത്തി .കുട്ടിക്കാനം മരിയൻ കോളേജിലെ വിദ്യാർത്ഥികൾ വിവിധകലാ പരിപാടികൾ നടത്തി. ഗാനമേള, മാജിക്ക് ഷോ, പീരുമേട് എക്‌സൈസിന്റെ നേതൃത്വത്തിൽ ബോധവത്ക്കരണ ക്ലാസെടുത്തു. എസ്.എംഎസ് ക്ലബ് ലൈബ്രറി പ്രസിഡന്റ് വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എസ്.പ്രസന്നൻ, സഞ്ജയ് ഗീവർഗ്ഗീസ്, ലൈബ്രറി കൗൺസിൽ പ്രസിഡന്റ പി.എൻ. മോഹനൻ ,രേണുക സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.