തൊടുപുഴ:മദ്ധ്യ കേരള സഹോദയ സി.ബി.എസ്.സി സ്‌കൂൾ കലോത്സവം സർഗ്ഗധ്വനി - 2022 ന് ആദിധേയത്വം വഹിക്കുവാൻ മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്‌കൂൾ അണിഞ്ഞൊരുങ്ങിയാതായി അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .ഇടുക്കി എറണാകുളം കോട്ടയം ജില്ലകളിലെ 115ൽപരം സി.ബിഎസ് സി സ്‌കൂളുകൾ ഉൾപ്പെടുന്നതാണ് മദ്ധ്യ കേരള സഹോദയ.നാല് കാറ്ററികളിലായി 103 സ്‌കൂളുകളിൽ നിന്ന് ഏകദേശം മൂവായിരത്തിൽപരം കുട്ടികളാണ് ഈ വർഷത്തെ മത്സരങ്ങളിൽ പങ്കെടുക്കുന്നത്.15 ന് രാവിലെ 9.30ന് ഷന്താൾ ജ്യോതി ഫ്‌ളഡ് ലിറ്റ് ഇൻഡോർ സ്റ്റേഡിയത്തിൽ സർഗ്ഗധ്വനി കലോത്സവ മാമാങ്കത്തിന് തിരി തെളിയും.മദ്ധ്യകേരള സഹോദയ സെക്രട്ടറി ജോൺസൺ മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉൽഘാടനം നിർവഹിക്കും .പാല ക്രിസ്തുരാജ് പ്രൊവിൻസ് മദർ പ്രൊവിൻഷ്യൽ സിസ്റ്റർ മെരീന ഞാറക്കാട്ട് മുഖ്യപ്രഭാഷണം നടത്തും,പഞ്ചായത്ത് പ്രസിഡന്റ് ഷൈജാ ജോമോൻ, മെമ്പർ അരുൺ ചെറിയാൻ,പി.ടി.എ പ്രസിഡന്റ് ഡോ- തോംസൺ ജോസഫ്, എന്നിവർ സംസാരിക്കും.തുടർന്ന് കാറ്റഗറി 1 എല്ലാ മത്സരങ്ങളും
കാറ്റഗറി 2, 3, 4 എന്നിവയുടെ ഓഫ് സ്റ്റേജ് മത്സരങ്ങളും നടത്തപ്പെടും. പതിനെട്ട് സ്റ്റേജുകളിലായിട്ടാണ് മത്സരങ്ങൾ നടത്തപ്പെടുന്നത് . കാറ്റഗറി സ്റ്റേജ് മത്സരങ്ങൾ 19ന് കോടിക്കുളം ഗ്ലോബൽ ഇന്ത്യൻ പബ്ലിക് സ്‌കൂലിലും കാറ്റഗറി 3, 4 എന്നിവയുടെ സ്റ്റേജ് മത്സരങ്ങൾ 25,26 തീയതികളിൽ കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്‌കൂളിലും നടത്തപ്പെടും.ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് മെറിറ്റ് സർട്ടിഫിക്കറ്റും ട്രോഫിയും നൽകും.കൂടാതെ സ്റ്റേറ്റ് കലോത്സവത്തിൽ പങ്കെടുക്കാനുള്ള യോഗ്യതയും നേടും. നവംബർ മാസം നടക്കുന്ന സ്റ്റേറ്റ് കലോത്സവത്തിന് വാഴക്കുളം കാർമ്മൽ പബ്ലിക് സ്‌കൂളാണ് ആദിധേയത്വം വഹിക്കുന്നത്.മദ്ധ്യ കേരള സഹോദയ പ്രസിഡന്റ് ഫാ. മാത്യു കരീത്തറ , വൈസ് പ്രസിഡന്റ് ജെയ്‌ന പോൾ, സെക്രട്ടറി ജോൺസൺ മാത്യു,ജോയിന്റ് സെക്രട്ടറി സിസ്റ്റർ എലൈസ് ,ട്രഷറർ സിസ്റ്റർ ലിസ്ലിൻ ,പ്രോഗ്രാം കോർഡിനേറ്റർ മനോജ് എ എസ് ടെസ്സി ആന്റണി എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകും.സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസ്‌ലിൻ,പി .ടി .എ .പ്രസിഡന്റ് ഡോ.തോംസൺ ജോസഫ്,എ .എസ്.മനോജ്,ജോസഫ് ജോൺ,റെജി ശശിധരൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു .