ഇടുക്കി: കേരളത്തിലെ തൊഴിലാളികളുടെയും തൊഴിൽ മേഖലയുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സർക്കാർ സ്വയംഭരണ സ്ഥാപനമായ കേരള ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്‌മെന്റ് (കിലെ) ന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ വഴിയോരകച്ചവട തൊഴിലാളികൾക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. . , കിലെ എക്‌സിക്യൂട്ടീവ് ഡയറക്ടർ സുനിൽ തോമസ് അദ്ധ്യക്ഷനായ ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം നിർവ്വഹിച്ചു. . ശാസ്താംകോട്ടഡി.ബി.കോളേജ് അസി. പ്രൊഫസർ ഷിനോജ്. എസ്, അലക്‌സ് ടെസി ജോസ് എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.