കരിമണ്ണൂർ: സംസ്ഥാന വിത്ത് തോട്ടത്തിലെ ഉമാ നെൽവിത്ത് കൊയ്ത്തുത്സവവും നിർമാണം പൂർത്തീകരിച്ച സീഡ് സ്റ്റോറും ഇന്ന് ഉച്ചയ്ക്ക് 12 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അഡ്വ. എം. ഭവ്യ അദ്ധ്യക്ഷത വഹിക്കും. ഫാം കൗൺസിൽ യോഗവും ചേരും.4.34 ഹെക്ടർ നിലത്താണ് നെൽവിത്ത് വിളയിച്ചിരിക്കുന്നത്.