പീരുമേട്: കല്ലറ സുകമാരന്റെ26മതു ചരമ വാർഷികം പീരുമേട്ടിൽ ആചരിച്ചു. എലിക്കുളം ജയകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. കുട്ടിക്കാനത്തുനിന്ന് നൂറുകണക്കിന് ഐഡി എഫ്, സി കെ റ്റി യു പ്രവർത്തകർ പങ്കെടുത്ത അനുസ്മരണ റാലിയും പീരുമേട് എസ് എം എസ് ഹാളിൽ സമാപിപ്പോൾ നടന്ന പൊതു സമ്മേളനം ഐ ഡി എഫ് സംസ്ഥാന പ്രസിഡന്റ് വി കെ വിമലൻ ഉദ്ഘാടനം ചെയ്തു. മെൽവിൻമാത്യൂ, ബിനോയ് ചിറക്കയിൽ, പള്ളിക്കൽ സാമൂവൽ, കെ ജെ തങ്കച്ചൻ , മാത്യൂ ചേന്നാട് എന്നിവർ സംസാരിച്ചു.