തൊടുപുഴ : ജില്ലയിൽ 2021-22 വർഷത്തിൽ മികച്ച മൃഗക്ഷേമ പ്രവർനം നടത്തിയ വ്യക്തികളിൽ / സംഘടനകളിൽ നിന്നും മൃഗക്ഷേമ അവാർഡിനായി അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക്/സംഘടനയ്ക്ക് 10000 രൂപ അവാർഡായി നല്കുന്നതാണ്.ഇതിലേക്കായി പ്രസ്തുത വർഷത്തിൽ നടത്തിയ മൃഗക്ഷേമ പ്രവർത്തനങ്ങളുടെ വിവരണവും അവയെ സാധൂകരിക്കുന്ന ഫോട്ടോകളും മറ്റ് അനുബന്ധ രേഖകളും സഹിതംഅപേക്ഷകൾ 22 ന് മുമ്പായി 'ചീഫ് വെറ്ററിനറി ഓഫീസർ , ഇടുക്കി ജില്ലാ വെറ്ററിനറി കേന്ദ്രം, തൊടുപുഴ ഈസ്റ്റ് .പി.ഒ, 685585' എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്. കഴിഞ്ഞ 3 വർഷത്തിനുള്ളിൽ ഇത്തരത്തിൽ അവാര്ഡ് ലഭിച്ചവരെ പരിഗണക്കുന്നതല്ല.